കപ്പലിൽ അഗ്നിബാധ നിരവധിപേർക്ക് ജീവഹാനിസഭവിച്ചതായി ആശങ്ക
മുംബയ്: 13 ഇന്ത്യാക്കാരടക്കം 27 പേരുമായി പോയ കപ്പല്‍ ലക്ഷദ്വീപ് തീരത്ത് കത്തി. അപകടത്തില്‍പെട്ട കപ്പലിലെ നാല് ജീവനക്കാര്‍ ഒഴികെയുള്ളവരെ രക്ഷിച്ചു. ജീവനക്കാര്‍ ജീവനോടെയില്ലെന്നാണ് സൂചന.
സ്യൂയസില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ മേഴ്സെക് ഹോനം എന്ന കപ്പലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടിച്ചത്. ഏറ്റവും താഴത്തെ നിലയില്‍ നിന്ന പടര്‍ന്ന തീ മുകള്‍ഭാഗം വരെ പടരുകയായിരുന്നു. തീപിടിച്ചയുടന്‍ കപ്പലില്‍ സ്ഫോടനം ഉണ്ടായി. അപകടം നടക്കുന്പോള്‍ ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് 570 കിലോമീറ്ററും മുംബൈ തിരത്ത്നിന്ന് 200 കിലോമീറ്ററും അകലെയാ ണ് കപ്പല്‍ അപകടത്തിൽപെട്ടിട്ടുള്ളത് . അപായസൂചന ലഭിച്ചതിനെ തുടര്‍ന്ന് എം വി അല്‍സ് സിസെറോ എന്ന മെര്‍ച്ചന്റ് നേവി കപ്പല്‍ സഹായവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് 23 പേരെ രക്ഷിച്ചു. നാലു പേരെ കൂടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുന്പ് കപ്പലില്‍ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം ഉപേക്ഷിച്ച് കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുകുന്നു.ഇന്ത്യൻ കോസ്റ്റ ഗാർഡിന്റെ ഒരു ആധുനിക വിമാനം രാസപ്രവർത്തനങ്ങൾക്കായി സംഭവസ്ഥലത് എത്തിയിട്ടുണ്ട് . കൂടാതെ മറൈൻ റിസ്‌ക്യൂ കോഡിനേഷൻ സെന്ററിന്റ ആളുകളും സ്ഥലത്തെത്തിയിട്ടുണ്ട് . അഗ്‌നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല