കന്നുകാലികളെ ജാമ്യം നൽകി പണംതട്ടിയ കേസിൽ അമേരിക്കയിൽ ഒരാൾ പിടിയിൽ

5.8 മില്യന്‍ വ്യാജ കന്നുകാലി തട്ടിപ്പ് കേസില്‍ ഹൊവാര്‍ഡ് ലി അറസ്റ്റില്‍ -

0

വിചിറ്റ ഫാള്‍സ് (ടെക്‌സസ്): ടെക്‌സസ്, ഒക്ലഹോമ സംസ്ഥാനങ്ങളില്‍ പത്തു കൗണ്ടികളിലായി 8,000 പശുക്കളെ ജാമ്യം നല്‍കി 5.8 മില്യണ്‍ ഡോളര്‍ തട്ടിപ്പു നടത്തിയ വിചിറ്റ ഫാള്‍സില്‍ നിന്നുള്ള ഹൊവേര്‍ഡ് ലിഹിങ്കിലിനെ( 67) പൊലീസ് അറസ്റ്റു ചെയ്തു.

16 മാസമായി ടെക്‌സസ് ആന്റ് സൗത്ത് വെസ്റ്റേണ്‍ കാറ്റില്‍ റയ്‌മ്പേഴ്‌സ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 28 വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.ഫസ്റ്റ് യുനൈറ്റഡ് ബാങ്കില്‍ നിന്നും കന്നുകാലികളെ ജാമ്യം നല്‍കി 5.8 മില്യണ്‍ ഡോളര്‍ വാങ്ങിയ ഹൊവാര്‍ഡ് സംഖ്യ തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് കോടതി ഉത്തരവനുസരിച്ചു 8,000 പശുക്കളെ കണ്ടു കെട്ടാന്‍ ബാങ്ക് നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് ബാങ്കിനുപറ്റിയ അമളി മനസ്സിലാകുന്നത്. ഒരൊറ്റ പശു പോലും ഇയ്യാളുടെ പേരില്‍ സ്വന്തമായി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല വ്യാജ രേഖകള്‍ ഹാജരാക്കിയാണ് തുക വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയ്യാളെ അറസ്റ്റു ചെയ്തു വിചിറ്റ കൗണ്ടി ജയിലിലടച്ചു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന ഫസ്റ്റ് ഡിഗ്രി ഫെലനിയാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതു അപൂര്‍വ്വമായ ഒരു കേസ്സാണെന്നും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അസോസിയേഷന്‍ സ്‌പെഷല്‍ മേജര്‍ ജോണ്‍ ബ്രാഡ്‌റഷാ പറഞ്ഞു.

You might also like

-