ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോലീസ്. മറിച്ചുള്ള പ്രചാരണം സത്യത്തിന് നിരക്കാത്തതാണെന്നും പോലീസ് പറഞ്ഞു.കഠുവയിൽ എട്ടുവയസുകാരി കൊല്ലപ്പെട്ടത് പീഡനത്തെ തുടർന്നല്ലെന്നും ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളവരെ കുടുക്കുകയാണെന്നും ആരോപിക്കുന്ന വാർത്തകൾ ചില മാധ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന ജമ്മു കാഷ്മീർ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കി.അതേസമയംകത്വ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ക്ഷേത്രത്തില്‍ വെച്ച് തന്നെയാണെന്ന് ഫൊറന്‍സിക് തെളിവുകള്‍. ക്ഷേത്രത്തിനകത്ത് നിന്ന് പെണ്‍കുട്ടികളുടെയും പ്രതികളുടെയും മുടി കണ്ടെത്തി. പ്രതികള്‍ക്കെതിരായ ഫൊറന്‍സിക് തെളിവുകള്‍ ശക്തമാണ്.
14 തെളിവുകളാണ് ഡല്‍ഹിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനക്ക് എത്തിച്ചിരുന്നത്. പെണ്‍കുട്ടിയുടെ യോനി സ്രവം, മുടിനാരുകള്‍, ആന്തരികവയവങ്ങളുടെ ഭാഗങ്ങള്‍, വസ്ത്രങ്ങള്‍, പ്രദേശത്ത് നിന്നും എടുത്ത രക്തം പുരണ്ട മണ്ണ്, പ്രതികളുടെ രക്തക്കറ എന്നിവയുള്‍പ്പടെയുള്ളവ തെളിവുകളില്‍ ഉണ്ടായിരുന്നു.
ഇവ പരിശോധിച്ചതില്‍ നിന്നുമാണ് പെണ്‍കുട്ടി ക്ഷേത്രത്തിന് അകത്ത് വെച്ച് പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ യോനി സ്രവം പ്രതികളുടെ ഡിഎന്‍എയുമായി യോജിക്കുന്നതാണ്. ക്ഷേത്രത്തിന് അകത്ത് നിന്നും പെണ്‍കുട്ടിയുടെയും പ്രതികളുടെയും മുടിനാര് ലഭിച്ചു.
അലക്കി വെളുപ്പിച്ചിട്ടും പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും പോകാതെ കിടന്ന രക്തക്കറയും നിര്‍ണായകമായി.
അറസ്റ്റിലായവര്‍ കുറ്റക്കാരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും നേരത്തെ, ജമ്മുകശ്മീരിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കേസിന്റെ വിചാരണ ഛണ്ഢീഗഡിലേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ സുപ്രീംകോടതി ഈ മാസം 27 ന് പരിഗണിക്കും. 28 നാണ് കത്വാ ജില്ലാ കോടതിയില്‍ കേസ് പരിഗണിക്കുന്നത്.
You might also like