ഓറ്ത്തഡോക്സ് സഭയുടെ പിറവം പള്ളി പ്രവേശനം. വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ
പിറവം പള്ളിയില് സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം പിന്തിരിയണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗം അവരുടെ വിശ്വാസം സംരക്ഷിക്കാന് തയ്യാറാകുമെന്നും സഭ.
കോട്ടയം: പോലീസ് സംരക്ഷണയില് ഓർത്തഡോക്സ് വിഭാഗം പിറവം പള്ളിയിൽ കയറാൻ ശ്രമിച്ചാൽ പള്ളി വിശ്വാസികൾ പ്രതികരിക്കുമെന്നാണ് യാക്കോബായ സഭയുടെ പ്രസ്താവന. സമാധാനം തകർക്കുന്ന ഇത്തരം നീങ്ങളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം സ്വയം പിന്തിരിയണമെന്നും യാക്കോബായ സഭ ആവശ്യപ്പെടുന്നു. അതേസമയം, യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും, മെത്രാപ്പോലിത്തമാരും, വൈദികരും, സഭ ഭാരവാഹികളും സെപ്റ്റംബർ 24ന് മറൈൻ ഡ്രൈവിൽ ഉപവാസ സമരം നടത്തും. യാക്കോബായ സഭയ്ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിലും, ഓർത്തഡോക്സ് വിഭാഗത്തിന്റെ മനുഷ്യത്വരഹിതമായ നടപടികളിലും പ്രതിഷേധിച്ചാണ് ഉപവാസ സമരം.
പിറവം സെന്റ്ി മേരീസ് പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കത്തുനൽകിയിട്ടുളളത്. മറുപടിയായ് പള്ളിയിൽ പ്രവേശിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ പൊലീസ് ഓർത്തഡോക്സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.