ഒമാൻ സ്വദേശിവത്കരണം 80,000 പേർക്ക് തൊഴിൽനൽകുന്നപദ്ധതിക്ക് തുടക്കം
ഒമാൻ :ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാർത്താ വിനിമയ രംഗത്തും ഒമാൻ സ്വദേശിവത്കരണംനടപ്പാക്കുന്നു . മൂന്ന് വർഷത്തിനുള്ളിൽ 80,000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതികളാണ് സർക്കാർ തയ്യാറെടുക്കുന്നത് . ഈ വര്‍ഷം ഇരുപത്തി അയ്യായിരം സ്വദേശികൾക്കു തൊഴിൽ നൽകുവാനുള്ള നടപടികൾ സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നു വരികയാണെന്ന് മന്ത്രി അഹമ്മദ് മുഹമ്മദ് ഫുതൈസി പറഞ്ഞു . ഇതിനകം 10 ,342 സ്വദേശികൾക്കു സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒമാനിൽ നിലവിൽ 30 ,000 ചരക്കു നീക്ക കമ്പനികളിലായി 80,000 ത്തോളംപേർ തൊഴിലെടുക്കുന്നുണ്ട് . ഇതിൽ 14 % മാത്രമാണ് സ്വദേശികളുടെ പ്രാധിനിത്യം . ആയതിനാൽ ഈ മേഖലയിലെ സ്വകാര്യാ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിനു കൂടുതൽ പ്രസ്കതി നൽകുമെന്നും മന്ത്രി മൊഹമ്മദ് അഹമ്മദ് ഫുതൈസി മജ്‌ലിസ് ശൂറയിൽ വ്യക്തമാക്കി . തുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയുടെ വികസന പദ്ധതികളും വേഗത്തിലാക്കും. നിലവിൽ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന മലയാളികളടക്കം ധാരാളം വിദേശികളുടെ തൊഴിൽ ഇതുമൂലം നഷ്ടപ്പെടാൻ സാധ്യതയേറും