ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒക്കും ഭര്‍ത്താവിനുമെതിരെ സി.ബി.ഐ അന്വേഷണം
ഐ.സി.ഐ.സി.ഐ ബാങ്ക് വിഡിയോകോണിന് വഴിവിട്ട് വായ്പ നൽകിയെന്ന ആരോപണത്തിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം. നഷ്ടത്തിലായ വിഡിയോ കോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നിൽ ചന്ദ കൊച്ചാറിന്റെ വ്യക്തി താൽപര്യങ്ങളുണ്ടെന്നും അവരുടെ കുടുംബങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം.