ഐപിഎൽ ; ചെന്നൈയുടെ ഹോം മത്സരങ്ങൾ ഇനി പൂനയിൽ
മുംബൈ: കാവേരി നദീജല തർക്കത്തെത്തുടർന്ന് പ്രതിസന്ധിയിലായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങൾ പൂനയിൽ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് തീരുമാനം അറിയിച്ചത്.ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശേഷിക്കുന്ന ഹോം മത്സരങ്ങളാണ് പൂനയിലേക്ക് മാറ്റിയത്. ഐപിഎൽ മത്സരങ്ങൾക്കുവേണ്ട സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ച പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.ചൊവ്വാഴ്ചയാണ് ചെന്നൈയുടെ ആദ്യ ഹോം മാച്ച് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്നത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് കാവേരി വിഷയം ഉയർത്തി തമിഴ്നാട്ടിലെ വിവിധ സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു.ചൊവ്വാഴ്ചത്തെ മത്സരം കനത്ത സുരക്ഷയിലാണ് നടത്തിയത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി നാലായിരത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചത്.