ഐആർഎൻഎസ്എസ് 1ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
തിരുവനന്തപുരം: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേയ്സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. എക്സ്എൽ ശ്രേണിയിലുള്ള പിഎസ്എൽവി സി41 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്. തദ്ദേശീയ ഗതിനിർണയ സംവിധാനത്തിനായുള്ള അവസാന ഉപഗ്രഹമാണിത്.കഴിഞ്ഞ ആഗസ്റ്റിലെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. 1425 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.