ഐപിഎൽ നാലാം വർഷീകം മെയ് 15ന് ഒരുക്കങ്ങൾ പൂർത്തിയായി

0

ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ നാലാം വാർഷീകത്തോടനുബന്ധിച്ചു മെയ് 15 ചൊവ്വാഴച രാത്രി ചേരുന്ന പ്രതെയ്ക സമ്മേളനത്തിൽ നോർത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക്‌ മാർ ഫിലോക്സിനോസ്‌ എപ്പിസ്കോപ്പാ മൂഖ്യ മുഖ്യ സന്ദേശം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ ഒരേ മനസോടെ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു വേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍. മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) ഐപിഎൽ സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ നിരവധി മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാൻ കഴിയുന്നു.
വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രശസ്തരും,പ്രഗല്‍ഭരുമായ ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മെയ് 15 ന് ചൊവ്വാഴച അഭിവന്ദ്യ എപ്പിസ്കോപ്പ നൽകുന്ന സന്ദേശം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു .സമ്മേളനത്തിൽ പങ്കെടുക്കുന്നവർ 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയെണ്ടാതാണ് . ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207

You might also like

-