എട്ടുവയസുകാരിയെ പോലീസുകാർ ക്രൂരപീഡനത്തിനിരയായി സംഭവം പൊറുക്കാനാവാത്ത അപരാധം : രഘുൽ
ഡൽഹി : ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ പോലീസുകാർ ക്രൂരപീഡനത്തിനിരയായി കൊലചയ്ത സംഭവം മനുഷ്യത്വത്തിനെതിരായ അതിക്രമമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച രാഹുൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും പറഞ്ഞു .
ഇത്തരം പൈശാചിക കൃത്യങ്ങളെ സംരക്ഷിക്കാൻ ആർക്കാണ് സാധിക്കുക. കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുത്. നിഷ്കളങ്കയായ കുട്ടിയോട് ഭാവനപോലും ചെയ്യാൻ കഴിയാത്ത തരത്തിലുള്ള ക്രൂരത കാട്ടിയ സംഭവത്തിൽ രാഷ്ട്രീയത്തെ ഇടപെടുത്താൻ ശ്രമിച്ചാൽ നമ്മൾ എന്തായിത്തീരുമെന്നും രാഹുൽ ചോദിച്ചു.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്ന് നല്കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ട് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് തലക്ക് കല്ലുകൊട് ഇടിച്ച കൊലപ്പെടുത്തുകയുമായിരുന്നു.