എളിമയുടെ സന്ദേശവുമായി പെസഹ ആചരിച്ചു; നാളെ ദുഃഖവെള്ളി
എളിമയുടെ സന്ദേശവുമായി ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹാ വ്യാഴം ആചരിച്ചു. ഇതിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. യേശു തന്റെ 12- ശിഷ്യന്മാരുടെ കാല്‍കഴുകിയതിന്റെ ഓര്‍മ പുതുക്കിയാണ് പെസഹ ആചരിച്ചത്. യേശു അന്ത്യഅത്താഴം കഴിച്ചത് ഓര്‍മപ്പെടുത്തി ദേവാലയങ്ങളിലും വീടുകളിലും അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തി. യേശുദേവനെ കുരിശിലേറ്റിയതിന്റെ ഓര്‍മപുതുക്കി നാളെ ദുഃഖവെള്ളി ആചരിക്കും. വിവിധയിടങ്ങളില്‍ കുരിശിന്റെ വഴിയും പ്രാര്‍ഥനകളും നടത്തും. യേശുവിനെ ഗാഗുല്‍ത്താ മലയിലേക്ക് കുരിശുചുമത്തി നടത്തിച്ചത് അനുസ്മരിച്ച് വിശ്വാസികള്‍ വലിയ കുരിശുകളുമേന്തിയാണ് കുരിശിന്റെവഴി നടത്തുക. ഈദിവസം പള്ളികളില്‍നിന്ന് കയ്പുനീര്‍ പാനംചെയ്ത് ഒരു ദിവസത്തെ ഉപവാസമനുഷ്ഠിക്കും. ശനിയാഴ്ച പ്രാര്‍ഥനയുടെ ദിനമാണ്. ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷം പങ്കുവച്ച് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കും.