എല്ലാകണ്ണുകളും രാജ്ഭവനിലേക്ക് ! .ഗവർണ്ണർ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമോ ?
ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഗവർണർ വാജുഭായ് ആർ വാല താരമാകുന്നു. തെരഞ്ഞെടുപ്പിൽ മുഖ്യ കക്ഷിയായ ബി ജെ പി ക്ക് കേവല ഭൂരിപക്ഷമെന്ന് മാന്ത്രിക സംഖ്യയിലെത്താൻ സാധിക്കാത്തതോടെ ഗവർണർ വാജുഭായ് ആർ വാലയും കർണാടക രാജ്ഭവനും രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതോടെ ഗവർണർ ആരെ മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.
ബിജെപിയും ജെഡി-എസുമായി ചേർന്ന് കോൺഗ്രസും മന്ത്രിസഭ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഏവരുടെയും ശ്രദ്ധകേന്ദ്രമായി രാജ്ഭവൻ മാറിയിരിക്കുന്നത്. അതേസമയം കോൺഗ്രസ്സുമായി ചേർന്ന് ഭരിക്കുന്നതിനോട് ഏഴ് ജെ ഡി യു എം ൽഎ മാർ വിസ്സമ്മത പ്രകടിപ്പിച്ചതായി വാർത്തകളുണ്ട് വിമത എം എൽ എ മാരെ ചാക്കിലാക്കി കുതിരക്കച്ചവടത്തിനുള്ള സാദ്യതയും ബി ജെ പി നേതൃത്വം ആലോചിക്കുന്നുണ്ട് ഈ എം എൽ എ മാരെ കണ്ടു നേരിട്ടുചർച്ച നടത്തുന്നതിന് അമിത്ഷാ പ്രതേക ദൂതനെ കർണാടക്ക് അയച്ചതായും വാർത്തകളുണ്ട് . നരേന്ദ്ര മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ഗവർണ്ണർ ജെ ഡി യു കോൺഗ്രസ്സ് കൂട്ടുകെട്ടിന് വിള്ളലുണ്ടാക്കാൻ ശ്രമം നടത്തുന്നതായും ആരോപണം എപ്പോൾ തന്നെ ഉയര്‍ന്നിട്ടുണ്ട് . രാജ്ഭവനിലെത്തിയ പിസിസി അധ്യക്ഷൻ പരമേശ്വരനു ഗവർണറെ കാണാൻ അനുവാദം ലഭിച്ചില്ല. ഇതോടെ നേതാക്കളോടൊപ്പം രാജ്ഭവനിലെത്തിയ പരമേശ്വർ മടങ്ങി. എന്നാൽ ഗവർണറെ കാണാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ രാജ്ഭവനിൽ എത്തിയിട്ടുണ്ട്.
അതേസമയം അന്തിമ ഫലം വന്നതിനുശേഷമേ മന്ത്രിസഭ രൂപീകരിക്കാൻ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുകയുള്ളുവെന്ന് ഗവർണർ വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസ്, ജെഡി-എസിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് രാജ്ഭവൻ ഏവരുടെയും ശ്രദ്ധ കേന്ദ്രമായി മാറിയത്.