എഎപി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി തള്ളി
ദില്ലി: ആംആദ്മി പാർടി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദില്ലി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു.എംഎൽഎമാരുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെന്ന് ഹൈക്കോടതി വിലയിരുത്തി. ഇരട്ടപദവി പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.