ഉപഭോക്താക്കള്‍ക്ക് വസന്തകാലം; ഓഫറുകളുടെ പെരുമ‍ഴ തീര്‍ത്ത് ടെലികോം കമ്പനികള്‍

0


 അണ്‍ലിമിറ്റഡ് കോളും ഡാറ്റയും മെസേജും; ഉപഭോക്താക്കള്‍ക്ക് വസന്തകാലം; ഒാഫറുകള്‍ ഇങ്ങനെ

സേവനങ്ങളിൽ ഉപഭോക്താക്കളെ വലയില്‍ വീ‍ഴ്ത്തി ടെലിഫോൺ കമ്പനികള്‍

ഇൻകമിങ് കോളിനുപോലും ഭീമമായ തുകയിടക്കിയിരുന്ന ഒരുകാലo മൊബൈൽ ഫോൺ സേവനരംഗത്തുണ്ടായിരുന്നു ഇനി അതെല്ലാം മറന്നേക്കൂ ,ഓഫറുകളുടെ പെരുമ‍ഴ തീര്‍ത്ത് ടെലികോം കമ്പനികള്‍; അണ്‍ലിമിറ്റഡ് കോളും ഡാറ്റയും മെസേജും പ്രഖ്യാപിച്ച് ഉപഭോക്താക്കള്‍ക്ക് വസന്തകാലം തീര്‍ത്തിരിക്കുകയാണ് ടെലികോെ കമ്പനികള്‍.ജിയോയുടെ കടന്നുവരവോടു കൂടെ ടെലികോം മേഖലയില്‍ നിരവധി ഒാഫറുകള്‍ വന്നിരുന്നു. തുടര്‍ന്നാണ് മികച്ച സേവനങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയില്‍ വീ‍ഴ്ത്താനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികള്‍.കോളും ഡാറ്റ നിരക്കും മെസേജും കുറഞ്ഞ നിരക്കില്‍ നല്‍കികൊണ്ട് ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രമാണ് എല്ലാ കമ്പനികളും ആവിഷ്കരിക്കുന്നത്.

ബി.എസ്.എൻ.എൽ, ഐഡിയ, എയർടെൽ, ജിയോ, വോഡഫോൺ തുടങ്ങിയ കമ്പനികളുടെ പുതിയ സേവന നിരക്കുകള്‍ ഇങ്ങനെ

ബി.എസ്.എൻ.എൽ

പ്രീപെയ്ഡ് ഓഫറുകള്‍

28 ദിവസത്തേക്കുള്ള പാക്കേജില്‍

* ദിനംപ്രതി ഒരു ജി.ബി. ഡാറ്റയും

*മൊത്തം 100 എസ്.എം.എസും

*പരിധിയില്ലാത്ത കോളുകളും (ബി.എസ്. എൻ.എല്ലിലേക്ക് മാത്രം. മറ്റ് കണക്‌ഷനുകളിലേക്ക് ദിവസം 200 മിനിറ്റ്‌) നൽകുന്നത് 187 രൂപയ്ക്ക്.

*കോളർ ട്യൂൺ, ഡൽഹി, മുംബൈ നഗരങ്ങൾ ഒഴികെയുള്ള നഗരങ്ങളിൽ റോമിങ് എന്നിവയും ലഭ്യമാണ്.

ഐഡിയ

* 199 രൂപയുടെ പായ്ക്കിൽ ദിവസവും 1.4 ജി.ബി. ഡേറ്റ

*100 എസ്.എം.എസ്,

*അൺലിമിറ്റഡ് കോൾ (നാഷണൽ റോമിങ്) എന്നിവ വാഗ്ദാനം ചെയ്യുന്നു.

വോഡഫോൺ

*199 രൂപയ്ക്ക് ദിവസവും 1.4 ജി.ബി. ഡേറ്റ,

*100 എസ്.എം.എസ്സും

*അൺലിമിറ്റഡ് കോൾ എന്നിവയും.

എയർടെൽ

*199 രൂപയ്ക്ക് ദിവസവും 1.4 ജി.ബി. ഡേറ്റ,

*100 എസ്.എം.എസ്,

*അൺലിമിറ്റഡ് കോൾ (നാഷണൽ റോമിങ്) എന്നിവ നൽകുന്നു.

ജിയോ

*149 രൂപയുടെ ജിയോ പ്ലാനില്‍ ദിവസവും 1.5 ജി.ബി. ഡേറ്റയും

*100 എസ്.എം.എസ്സും

*അൺലിമിറ്റഡ് കോളും വാഗ്ദാനം ചെയ്യുന്നുണ്ട്

You might also like

-