ഇലക്ഷൻ കമ്മീഷന് പോസ്റ്റ് ഓഫീസ് ജോലിഅല്ല ,മൊറട്ടോറിയം ഫയൽ തിരിച്ചയച്ചത് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ: ടിക്കാറാം മീണ ടീക്കാറാം മീണ

പോസ്റ്റ് ഓഫീസ് ജോലി ചെയ്യാന്‍ കമ്മീഷനാകില്ല. മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇനിയും അവസരമുണ്ടെന്നും മീണ പറഞ്ഞു.

0

തിരുവനന്തപുരം: ചീഫ് സെകട്ടറിയുടെ അന്തഃസത്തമുള്ള ഉത്തരവിറക്കാതെ പോയ മൊറട്ടോറിയം ഫയല്‍ തിരിച്ചയച്ചത് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോസ്റ്റ് ഓഫീസ് ജോലി ചെയ്യാന്‍ കമ്മീഷനാകില്ല. മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇനിയും അവസരമുണ്ടെന്നും മീണ പറഞ്ഞു. മൊറട്ടോറിയം വിഷയത്തിലെ ഉദ്യോഗസ്ഥ വീഴ്ചയില്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാരും അമര്‍ഷത്തിലാണ്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കേണ്ട സാഹചര്യം വ്യക്തമാക്കാതെയായിരുന്നു ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. ഇത്തരം അപേക്ഷകള്‍ നിരസിക്കാതെ തരമില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഫയലുകള്‍ അയക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. ഭരണപരമായ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം. ഫയലുകള്‍ പഠിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും ടിക്കാറാം മീണ പറഞ്ഞു. ഫയലുകളില്‍ കൃത്യമായ നിര്‍ദേശമുണ്ടാകണം. ഇല്ലെങ്കില്‍ നിരസിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ സഹായിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലിയെന്ന് ടിക്കാറാം മീണ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചാല്‍ ഇനിയും അവസരമുണ്ട്. അനാവശ്യ തടസ്സങ്ങള്‍ ഉണ്ടാക്കില്ല, സര്‍ക്കാരിനെ സഹായിക്കാന്‍ തയാറാണ്. കര്‍ഷകരുടെ പ്രശ്‌നത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് വൈകിച്ച ശേഷം കമ്മിഷനെ സമീപിച്ചപ്പോഴും നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതില്‍ കടുത്ത അതൃപ്തിയിലാണ് മന്ത്രിമാരില്‍ ഭൂരിഭാഗവും. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവിറക്കാതെ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

You might also like

-