ഇന്ത്യൻ സൈന്യത്തിന്റെ വാട്സാപ്പ്ചൈനീസ് ഹാക്കർമാർലക്ഷ്യമിടുന്നു
ഡൽഹി:ചൈനീസ് ഹാക്കർമാർ വാട്സാപ്പ് വിവരങ്ങൾ ചോർത്തുന്നെന്ന് അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ളിക്ക് ഇന്റർഫെസ് ( എഡിജിപിഐ ) ആണ് മുന്നറിയിപ്പ് നൽകിയത്. വാട്സാപ്പ് ഗ്രൂപ്പുകൾ ആണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നും സൈന്യം വ്യക്തമാക്കി.
ഇനി മുതൽ ഗ്രൂപ്പുകൾ നിരീക്ഷിക്കണമെന്നും +86 ൽ തുടങ്ങുന്ന ഏതെങ്കിലും നമ്പരുകൾ ഗ്രൂപ്പിൽ കയറുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. സിം മാറുകയാണെങ്കിൽ പൂർണമായും നശിപ്പിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു