ഇനി സഖ്യമില്ല; അമിത് ഷായുടെ ആവശ്യവും നിഷ്കരുണം തള്ളി ശിവസേന
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ‘പ്രതീക്ഷ’യും തെറ്റി; മഹാരാഷ്ട്രയിലും കേന്ദ്രത്തിലും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നയം തുടരുമെന്നു വ്യക്തമാക്കി ശിവസേന. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങൾക്കൊപ്പം തുടരുമെന്നാണു പ്രതീക്ഷയെന്നു വ്യക്തമാക്കിയിരുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ നേതൃത്വത്തില്‍ എൻഡിഎ വൻവിജയം നേടുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേരേണ്ടെന്ന നയം തുടരാനാണു ശിവസേന തീരുമാനം. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് സുഭാഷ് ദേശായ് വ്യക്തമാക്കി.