പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം കൊന്നതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ 24 മണിക്കൂർ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം ബിജെപി നേതാവ് റാം വിചാർ നേതo ഉത്ഘാടനം ചെയ്തു.
മധുവിന്‍റെ കുടുംബത്തിന് സർക്കാർ ജോലി നൽകുക, ആദിവാസികൾക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച് ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. എൻഡിഎ നേതാക്കളും ഐകൃദാർഢ്യം അറിയിച്ച് ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്