ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ നാളെ തുറക്കും
നാളെ രാവിലെ 6 മണി മുതൽ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നാളെ രാവിലെ 6 മണി മുതൽ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ ആണ് തുറക്കുന്നത്. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.