ആന്ധ്രാപ്രദേശിന് പ്രത്യേക പദവി തെലുങ്കു ദേശം പാര്‍ട്ടി മുന്നണി ബന്ധം ഉപേക്ഷിക്കുന്നു
ഹൈദരാബാദ്: എന്‍ഡിഎ പ്രദാന ഘടകക്ഷികളായ തെലുങ്കു ദേശം പാര്‍ട്ടി മുന്നണി വിടാൻ തീരുമാനിച്ചു . ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനം ലിച്ചില്ലെന്നാരോപിച്ചാണ് പുതിയ തന്ത്രവുമായി ടിഡിപി രംഗത്തെത്തിയിരിക്കുന്നത്.പാര്‍ട്ടിയുടെ രണ്ട് കേന്ദ്രമന്ത്രിമാരെയും പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.
“ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും “അദ്ദേഹം രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമമാണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാറിന്‍റെത് ചിറ്റമ്മ നയമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ആദ്യപടിയാണ് മന്ത്രിമാരുടെ രാജി.
കേന്ദ്രമന്ത്രി അരുണ്‍ ജയിറ്റ്ലി ആന്ധ്രാ പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാനാകില്ലെന്നും ഒരു പാക്കേജായി ഇത് അനുവദിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയാണ് ചന്ദ്രബാബു നായിഡു പുതിയ നടപടികളുമായി മുന്നോട്ടുവരുന്നത്..അതേസമയം തെലുങ്ക് ദേഹാഹത് എഅനുനയിപ്പിക്കാൻ എൻ ഡി എ യിൽ ശ്രമമാരംപിച്ചുകഴിഞ്ഞു. കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും ചന്ദ്രബാബു നായിഡുവിനെ ബിജെപി നേത്യത്വം ഇടപെട്ട് പിന്തിരിപ്പിച്ചതാണെന്നും സൂചനയുണ്ട്. ടിഡിപി നേതാക്കളുടെ യോഗത്തിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നായിഡുവുമായി ഫോണില്‍ ബന്ധപ്പെടുകയും സംസ്ഥാനത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ങ്കു ദേശം