അഞ്ച് വര്‍ഷം അപേക്ഷിച്ചിട്ട് അവസരം ലഭിക്കാത്തവർക്ക് ഹജ്ജിന് അവസരം
ഡൽഹി :അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് മുൻഗണന നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 65 നും 69 നും ഇടയിൽ പ്രായമായവര്‍ക്കാണ് ഇളവ് കിട്ടുക. അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം കിട്ടാത്ത 70 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് നിലവിൽ മുൻഗണന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ കോടതി പുനഃസ്ഥാപിച്ചതോടെ 1965 പേര്‍ക്ക് കൂടി ഇത്തവണ അവസരം കിട്ടും