കൻസാസ്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഏവിയേഷൻ എൻജിനിയർ ശ്രീനിവാസ കുച്ച്ബോട്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. യുഎസ് നാവികസേനയിലെ മുൻ സൈനികനായ ആദം പൂരിൻടണിനെയാണ് (52) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 165 മാസം തടവ് ശിക്ഷയും അനുഭവിക്കണം. കൻസാസിലെ ഫെഡറൽ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല വിധിയെ സ്വാഗതം ചെയ്തു. ശ്രീനിവാസ ഒരിക്കലും തിരിച്ചുവരില്ല. എന്നാൽ വംശീയത ഒരിക്കലും അംഗീകരിക്കാനാവാത്താണെന്നുള്ള ശക്തമായ സന്ദേശമാണ് വിധിയിലൂടെ നൽകുന്നതെന്ന് സുനയന പറഞ്ഞു.
കൻസാസ് സിറ്റിക്കു സമീപമുള്ള ഓസ്റ്റിൻസ് ബാർ ആൻഡ് ഗ്രില്ലിലാന്റി ശ്രീനിവാസിനെ വെടിവച്ചു കൊന്നത്. വെടിവയ്പിൽ കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനു ഗുരുതമായി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇമിഗ്രേഷൻ സ്റ്റാറ്റസ് ചോദിച്ചായിരുന്നു ആദം ഇവർക്കു നേരെ നിറയൊഴിച്ചത്.