അമിത് ഷാ വാർത്താ സമ്മേളനം മാറ്റി
ഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. ഇന്ന് മൂന്നിനായിരുന്നു വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് മാധ്യമങ്ങളെ കാണാനിടയില്ല.അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ മാധ്യമങ്ങളെ കണ്ടു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.