അല്‍മദീന മാനവീയം കലോത്സവത്തില്‍ റിയാദ് ടാക്കീസ് ജേതാക്കളായി.
റിയാദ് : ഫ്രന്റ്‌സ് ക്രിയേഷന്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അല്‍മദീന മാനവീയം കലോത്സവത്തില്‍ റിയാദ് ടാക്കീസ് ജേതാക്കളായി. അല്‍മദീന ഹൈപര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ ആറു സംഘടനകള്‍ പങ്കാളികളായി.റിയാദ് മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ്ബ് രണ്ടാം സ്ഥാനവും കളിവീട്, ട്വിംഗിള്‍ സ്റ്റാര്‍ എന്നീ സംഘടനകള്‍ മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു. ദേവിക നൃത്ത കലാ ക്ഷേത്ര, ത്രീമെന്‍ ആര്‍മി എന്നീ സംഘടനകളും മത്സര രംഗത്തുണ്ടായിരുന്നു.സാംസ്‌കാരിക സമ്മേളനത്തില്‍ അല്‍മദീന ഹൈപര്‍മാര്‍ക്കറ്റ് റീജ്യണല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ അനില്‍ നൗട്ടിയാല്‍ ഉദ്ഘാടനം ചെയ്തു. റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ രംഗത്ത് മലയാളി സംഘടനകള്‍ നല്‍കിവരുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഓട്ടിസം ബാധിച്ച മകള്‍ക്കായി സ്വന്തം ജീവിതം തന്നെ മാറ്റി വെച്ച മലസിലെ വീട്ടമ്മമായ സിന്ധു ദേവദാസിനെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരം അനില്‍ നൗട്ടിയാല്‍ സമ്മാനിച്ചു.
അല്‍ആലിയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷാനു സി തോമസ്, മേഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഹനീഫ്, അശ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഇബ്രാഹീം സുബ്ഹാന്‍, പി.വി അജ്മല്‍, മജീദ് ചിങ്ങോലി, സുഹൈല്‍ സിദ്ദീഖി ഫ്രന്റി, ബാബു അദുവാ അല്‍ശുആ, അബ്ദുല്ല വല്ലാഞ്ചിറ, സാലു ലൂക്കോസ് റിയാദ് വില്ലാസ്, ഡോ. എലിസബത്ത് സാംസണ്‍, ശക്കീല വഹാബ്, ശഫീഖ് കിനാലൂര്‍, ശംനാദ് കരുനാഗപ്പള്ളി, ജയചന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍ ഫര്‍ണാണ്ടസ്, ബാബു എംബര്‍, അബ്ബാസ്, അബ്ദുല്‍ വഹാബ്, ജയന്‍ കൊടുങ്ങല്ലൂര്‍, റസാഖ് പൂക്കോട്ടുംപാടം എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അനില്‍ നൗട്ടിയാലിനുള്ള ഉപഹാരം അല്‍മദീന മാനേജിംഗ് ഡയറക്ടര്‍ അശ്‌റഫ് പൊയിൽ, ഡയറക്ടര്‍ ഷംസീര്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ശബീര്‍, ശുകൂര്‍ എന്നിവര്‍ സമ്മാനിച്ചു. മുഹമ്മദലി കൂടാളി, നവാസ് വെള്ളിമാട് കുന്ന്, അര്‍ശാദ് മാച്ചേരി, ഷിനോജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സജിന്‍ പരിപാടിയുടെ അവതാരകനായിരുന്നു. ഉബൈദ് എടവണ്ണ സ്വാഗതവും സുബി സജിന്‍ നന്ദിയും പറഞ്ഞു