അര്‍ധരാത്രിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് രോഗികളെ വലച്ച ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും
സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്.മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ ആബ്സെന്‍സ് ആയി കണക്കാക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
അനധികൃത ആബ്സെന്‍സ് ആകുന്ന ഡോക്ടര്‍മാരുടെ ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വ്വീസും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.ഒ.പി പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിതകാലസമരം ആരംഭിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ആർദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ ഒാ.പി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി പുനക്രമീകരിച്ചിരുന്നു.എന്നാല്‍ ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കെജിഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ചികില്‍സ മുടക്കി അനിശ്ചിതകാല സമരം ആരംഭിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചില ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതായി സര്‍ക്കാരിന് വിവരം ലഭിച്ചുവെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കുലറാണ് ആരോഗ്യവകുപ്പ് സെക്രട്ടറി പുറത്തിറക്കിയത്.
മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ ആബ്സെന്‍സ് ആയി കണക്കാക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ഇത്തരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് ആ ദിവസത്തെ ശമ്പളം നഷ്ടമാകും.
ഇത് ബ്രേക്ക് ഇന്‍ സര്‍വ്വീസായി കണക്കാക്കും.കൂടാതെ അനധികൃത ആബ്സെന്‍സ് ആകുന്ന ഡോക്ടര്‍മാരുടെ ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വ്വീസും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.അവശ്യ സര്‍വ്വീസായ ആരോഗ്യവകുപ്പ് ,രോഗീപരിചരണത്തിനും രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനും ഉത്തരവാദപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍മാര്‍,രോഗിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.
സേവന ലഭ്യതക്കായി ജോലി ക്രമീകരണം , അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പക്ഷം പ്രസ്തുത വ്യവസ്ഥകള്‍ റദ്ദാക്കി അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
പ്രൊബേഷണര്‍ ആയ അസിസ്റ്റന്‍റ് സര്‍ജന്‍ മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ പ്രസ്തുത ഉദ്ദ്യോഗസ്ഥന്‍റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിപ്പിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുകയാണ്.
അതേസമയം സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് KGMOA യുടെ തീരുമാനം. ശനിയാഴ്ച മുതല്‍ കിടത്തി ചികിത്സ നിർത്തലാക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.