അയോദ്ധ്യ പള്ളി തകർത്ത കേസ് ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: അയോദ്ധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ തുടര്‍ച്ചയായ വാദം കേള്‍ക്കണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതും ഇന്ന് കോടതി പരിഗണിക്കും.
2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് രാമജന്‍മഭൂമി, ക്ഷേത്ര നിര്‍മാണത്തിനും, നിര്‍മോഹി അഖാഡക്കും, സുന്നി വഖഫ് ബോര്‍ഡിനുമാണ് തുല്യമായി അലഹബാദ് ഹൈക്കോടതി വീതിച്ച് നല്‍കിയത്. കേസില്‍ ഇപ്പോള്‍ വാദം കേള്‍ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കേസ് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കണമെന്നുമുള്ള സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.