അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ മാറി നില്‍ക്കണം-രഘുറാം രാജന്‍

0

അമേരിക്കയും ചൈനയും തമ്മിലുള്ള ഇറക്കുമതി തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. തൊഴില്‍ നഷ്‌ടത്തെ നേരിടാനുള്ള അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമായുള്ള ഈ വ്യാപാര തര്‍ക്കം ലോകത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

അമേരിക്ക-ചൈന വ്യാപര തര്‍ക്കം ആഗോള സാമ്പത്തിക രംഗത്ത് പുതിയ പ്രതിസന്ധി ഉണ്ടാക്കുകയാണെന്നന്ന് അദ്ദേഹം പറഞ്ഞു. ഇറക്കുമതി ഉണ്ടാക്കുന്ന പ്രതിസന്ധി നേരിടാനാണ് അമേരിക്ക ശ്രമിക്കുന്നത്. കുടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നത് ഗുണം ചെയ്യില്ല. ഈ തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നതാണ് ഉചിതം. കയറ്റുമതി അധിഷ്‌ഠിതമായ സമ്പദ് വ്യവസ്ഥയുടെ സാധ്യതകള്‍ കുറഞ്ഞു വരികയാണ്. കാര്‍ഷിക മേഖലയില്‍ മാത്രം ഊന്നാതെ കൂടതല്‍ വരുമാനമുള്ള രംഗങ്ങളിലേക്ക് ശ്രദ്ധ മാറാന്‍ രാജ്യം തയ്യാറാകണമെന്നും രഘുറാം രാജന്‍ പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ സമ്മിറ്റിലും ഇന്ന് രഘുറാം രാജന്‍ സംസാരിച്ചു. സാങ്കേതിക മാറ്റത്തിന് അനുസരിച്ച് മാറാന്‍ ലോകം തയ്യാറാകണം. മാറ്റത്തിന്റെ ഇരകളാകാതെ മാറ്റത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. തൊഴില്‍ മേഖലയില്‍ വലിയ മാറ്റം ഉണ്ടാകും. പക്ഷെ അത് തൊഴില്‍ സാധ്യതകളെ ഇല്ലാതാക്കുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു.

You might also like

-