കോലഞ്ചേരി: സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളിക്ക് അഭിമാനിക്കാം ഈ മിടുക്കിയെ ഓര്‍ത്ത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിശ്ചയ ദാര്‍ഡ്യത്തോടെ പൊരുതിനേടിയ വിജയമാണ് ശിഖയുടേത്. കോലംഞ്ചേരിയിലെ സാധാരണ ജനിച്ച ശിഖയുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായൊരുന്നു ചെറുപ്പം മുതൽക്കേ പഠനത്തിൽ അതീവശ്രദ്ധ കേന്ദ്രികരിച്ചശിഖക്ക് , മലയാളത്തോട് തന്നെയായിരുന്നും കമ്പം ഇത്തവണ ഒരു ചോക്കളേറ്റ് ലേഡിയല്ല നമ്മുടെ അയലോക്കക്കാരിക്കുട്ടിയാണ് സിവിൽ സർവ്വീസിൽ നേട്ടം കൊയ്തത്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ പതിനാറാം റാങ്ക് നേടി കോലഞ്ചേരി പത്താംമൈല്‍ കാവനാക്കുടിയില്‍ ശിഖ സുരേന്ദ്രന് നാടിന് അഭിമാനമായി. കോതമംഗലം എംഎ കോളജില്‍നിന്നു സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദമെടുത്തശേഷം സിവില്‍ സര്‍വീസിന് വേണ്ടി തയാറെടുക്കുകയായിരുന്നു. ആദ്യശ്രമത്തില്‍ വിജയം കണ്ടില്ലെങ്കിലും ഇത്തവണ ഉന്നതവിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ശിഖ.
മലയാളമാണ് ഇഷ്ടവിഷയം. കഷ്ടപ്പാടുകളുടെ നടുവിലും ഉറച്ച പിന്തുണ നല്കിയ അച്ഛന് സുരേന്ദ്രനും അമ്മ സിലോയ്ക്കും ചേച്ചി നിവയ്ക്കും വിജയം സസമർപ്പിച്ചു