അടുത്തമാസം മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധം; വിജ്ഞാപനം പുറത്തിറങ്ങി

0

അന്തര്‍ സംസ്ഥാന ചരക്ക് ഗതാഗതത്തിന് ഏപ്രില്‍ ഒന്നു മുതല്‍ ഇ-വേ ബില്‍ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കി. ഈ മാസം പത്താം തീയ്യതി ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

വിവിധ സംസ്ഥാനങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഇ-വേ ബില്‍ നടപ്പാക്കുന്നത്. കേരളം ആദ്യ ഗ്രൂപ്പിലായതിനാല്‍ അടുത്തമാസം ഒന്നു മുതല്‍ തന്നെ ഇ-വേബില്‍ നടപ്പിലാക്കിത്തുടങ്ങും. നിലവില്‍ ‍‍ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടിയതില്‍ പിന്നെ പരിശോധനയ്ക്ക് പകരം സംവിധാനങ്ങളില്ല. അടുത്തമാസം മുതല്‍ 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള സാധനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകണമെങ്കിൽ ഇ-വേ ബിൽ ആവശ്യമാണ്. ഇന്റർനെറ്റ് വഴിയും ജി.എസ്.ടി വകുപ്പിന്റെ മൊബൈൽ ആപ്പിലൂടെയും ഇ–വേ ബിൽ തയാറാക്കാം. രണ്ട് മാസം കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇ-വേ ബില്‍ സംവിധാനം പ്രാബല്യത്തില്‍ വരും.

You might also like

-