അഞ്ചാം ക്ലാസുകാരിയെ സഹപാഠികള്‍ വീട്ടില്‍ കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ച് കൊന്നു
ആസാമിൽ അഞ്ചാം ക്ലാസ് വിദ്യാർഥനിയെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ആസാമിലെ നഗാവ് ജില്ലയിലായിരുന്നു സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ നഗാവ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
സ്കൂളിൽ തനിക്കൊപ്പം പഠിക്കുന്ന ആൺകുട്ടികളാണ് ബലാത്സംഘം ചെയ്തതെന്ന് പെൺകുട്ടി പോലീസിനു മൊഴിനൽകിയിട്ടുണ്ട്. സ്കൂളിൽനിന്നും എത്തിയ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അക്രമികൾ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാത്സംഘം ചെയ്യുകയായിരുന്നു.
സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമൻ ഒളിവിലാണ്. കുട്ടിയെ പീഡിപ്പിച്ച ശേഷം പിന്നീട് പെൺകുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെൺകുട്ടിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാഗാവ് എസ്പി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.