അഗ്നി ചിറകുകളുമായി സുന്ദരം ഡ്രാഗൺ പഴം നട്ടുവളർത്തു ഗുണങ്ങളേറെ
ഡൽഹിയിലും ഹൈദരാബാദിലും വിന്റര്‍ സീസണില്‍ റോഡ് അരികുകളിൽ ഏറെ ആകര്‍ഷിക്കുന്നകാഴ്ചയാണ് റോഡരികില്‍ വില്‍പ്പനയ്ക്കായി നിരത്തിവെച്ചിരിക്കുന്ന പിങ്ക് നിറമുള്ള , ചെറിയ കറുത്ത അരികളുള്ള , കത്തുന്ന തീനാളത്തോട് രൂപസാദൃശ്യമുള്ള വ്യത്യസ്തമായ ഒരു പഴം.
കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അല്ലെങ്കിൽ പിതായ. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ആണ് ഇവയിൽ പ്രധാനം. പടർന്നുകയറിവളരുന്ന ഈ ചെടി മെക്സിക്കോയും മദ്ധ്യ-ദക്ഷിണ അമേരിക്കയിലും നന്നായി വളരുന്നു . കൂടാതെ ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ ദാരാളമായി വളരുന്നു . ഇവ പല ഇടങ്ങളും പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നത് കാഴ്ചയിലെ കൗതുകത്തിനും അപ്പുറം ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ നിരവധി ഘടകങ്ങളും ഈ സുന്ദരന്‍ പഴത്തില്‍ ഒളിച്ചിരിപ്പുണ്ട്.
മധ്യ അമേരിക്കക്കാരനായ ഡ്രാഗണ്‍ ഫ്രൂട്ട്, ആന്റി ഓക്‌സിഡന്റ്‌സിന്റെയും കാല്‍സ്യത്തിന്റെയും വൈറ്റമിന്‍ ഇ, ഉ എന്നിവയുടെയും വലിയ സ്രോതസ്സാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതുവഴി എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.
ഇവയില്‍ അടങ്ങിയിരിക്കുന്ന അയണും ഫോസ്ഫറസും രക്തത്തിന്റെയും പേശികളുടെയും രൂപീകരണത്തിനും സഹായകമാണ്. വെയിറ്റ് മാനേജ്മെന്റിനും സഹായിക്കുന്ന ഈ പഴം എന്തുകൊണ്ടും ഗുണകരമാണ്.
തൊലിയുടെ വർണ്ണപ്പൊലിമയുമായി ചേർന്നു പോകാത്ത സൗമ്യരുചിയാണ് ഡ്രാഗൺ പഴത്തിനുള്ളത്.പഴം തിന്നാൻ ഉള്ളിലുള്ള മാംസളഭാഗം കാണാനാകും വിധം അതിനെ നടുവേ വെട്ടിമുറിക്കുകയാണു ചെയ്യാറ്കറുത്ത തരിതരിപ്പുള്ള വിത്തുകൾ അടങ്ങുന്ന ഉൾഭാഗം കിവിപ്പഴത്തെ അനുസ്മരിപ്പിച്ചേക്കാം മാംസളഭാഗം പച്ചക്കു തിന്നാം. ഇളം മധുരമുള്ളതും കലോറി കുറഞ്ഞതുമാണത്.വിത്തുകളും, അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗത്തിനൊപ്പം തിന്നാം. വിത്തുകളിൽ ധാരാളം കൊഴുപ്പ് (lipids) ഉണ്ട്.എങ്കിലും ചവച്ചരച്ചാൽ മാത്രമേ അവ ദഹിക്കുകയുള്ളൂ. പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂക്കളും ഭക്ഷണയോഗ്യമാണ്. അവ തിളപ്പിച്ച് പാനീയം ഉണ്ടാക്കുകയും ചെയ്യാം. തൊലി ഭക്ഷണയോഗ്യമല്ല. കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ തൊലിയിൽ കീടനാശിനികൾ കലർന്നിരിക്കാനും മതി.
വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ച ശേഷം വേണം മുളപ്പിക്കാൻ. നന്നായി പാകമായ പഴങ്ങളിൽ നിന്നുവേണം വിത്തുകൾ ശേഖരിക്കാൻ. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളക്കും. കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല. വളർച്ചക്കിടെ ചെടികളിൽ, പടർന്നുകയറാനുള്ള ബാഹ്യമൂലങ്ങൾ വികസിക്കുന്നു. അവയുടെ സഹായത്തോടെ, കണ്ടെത്താനാകുന്ന താങ്ങുകളിൽ പടർന്നു കയറുന്ന ചെടികൾ, 10 പൗണ്ടോളം തൂക്കമാകുമ്പോൾ പുഷ്പിക്കുന്നു.
പടർന്നുകയറി വളരുന്ന ഡ്രാഗൺ പഴത്തിന്റെ ചെടി
രാത്രിയിലാണ് പൂക്കൾ വിടരുന്നത്. പ്രഭാതമാകുമ്പോൾ അവ വാടാൻ തുടങ്ങും. വവ്വാൽ, രാത്രിശലഭങ്ങൾ തുടങ്ങിയ നിശാജന്തുക്കൾ വഴിയാണ് പരാഗണം. സ്വയം പരാഗണം ഫലപ്രദമല്ലെന്നത് ഇതിന്റെ കൃഷിയിൽ ഒരു പരാധീനതയാണ്. സാഹചര്യങ്ങൾ അനുസരിച്ച്, വർഷത്തിൽ മൂന്നു മുതൽ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. മറ്റു കള്ളിച്ചെടികളുടെ കാര്യത്തിൽ എന്ന പോലെ, ചെടിത്തണ്ടു മുറിച്ചു നട്ടും ഇതു വളർത്താം. ഇങ്ങനെ വളർത്തുന്നതാണ് എളുപ്പം. 40 ഡഗ്രി സെന്റീഗ്രേഡു വരെയുള്ള ചൂട് ഈ ചെടിക്കു താങ്ങാനാവും. അതിശൈത്യത്തെ ഇതിനു അതിജീവിക്കാനാവില്ല.
അതിവർഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗൺ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. പൂവിട്ട് 30-50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടിൽ 5-6 വരെ വിളവെടുപ്പുകൾ സാധ്യമാണ്. വിയറ്റ്നാമിലെ ചില കൃഷിയിടങ്ങളിൽ നിന്ന് വർഷം തോറും ഹെക്ടേർ ഒന്നിന് 30 ടൺ പഴങ്ങൾ വരെ ലഭിക്കുന്നു.കേരളത്തിൽ ചൂടുകൂടിയ പ്രദേശങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് എപ്പോൾ ദാരാളമായി കൃഷി ചെയ്യുന്നുണ്ട് വീടിന് സമീപം നീർവാർച്ചയുള്ള മണ്ണിൽ ഇത് നട്ടുവളർത്താവുന്നതാണ്