സൗദി അറേബിയയിൽ ഒ .ഐ .സി .സി സംഗമം നടത്തി

ഇൻഡ്യാ വിഷൻ മീഡിയ മിഡിൽ ഈസ്റ്റ് ബ്യുറോ

0

റിയാദ് :മുസാഹ്മിയ ഒ .ഐ .സി .സി യുടെആഭിമുഖ്യത്തിൽ സൗഹൃദ സംഗമവുംശുഹൈബ് അനുസ്‌മരണവുംസംഘടിപ്പിച്ചു .പ്രസിഡന്റ് ജയൻമാവിളയുടെ അധ്യക്ഷതയിൽ കൂടിയായയോഗം ഒ .ഐ .സി .സി റിയാദ്സെൻട്രൽ കമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ സജ്ജാദ് ഖാൻസൗഹൃദ സംഗമം ഉദ്‌ഘാടനം ചെയ്തു.സ്വന്തം വീടുകളുടെ തീൻ മേശയിലേക്ക്വരെ നോക്കി ഫാസിസം ഫണംവിടർത്തി ആടുന്ന ഈ കാലഘട്ടത്തിൽരാജ്യത്തിൻറെ മതേതരത്വവുംഐക്യവും കാത്തു സൂക്ഷിക്കാൻജനാധിപത്യ വിശ്വാസികൾകോൺഗ്രസിന് പിന്നിൽഅണിനിരക്കണമെന്നും ആശയപരമായി നേരിടാൻകഴിയാത്തവരെ ആയുധം കൊണ്ട്നേരിടാൻ വൈദഗ്ദ്യമുള്ളവരെവാർത്തെടുക്കുന്ന പാർട്ടി ആണ് ഭരണംനടത്തുന്നതെന്നും യോഗത്തിൽപങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ഷുഹൈബ് വധത്തിലെ ഉന്നതരുടെഗൂഢാലോചനയുടെ പങ്ക് വെളിച്ചത്തുകൊണ്ട് വരണമെന്ന് യോഗംആവശ്യപ്പെട്ടു .അനസ് മതേങ്ങാട്ടിൽശുഹൈബ് അനുസ്‌മരണ പ്രഭാഷണംനടത്തി ,ഫൈസൽ ,മുനീർ പൂവ്വഞ്ചേരി ,അഭിലാഷ് മാത്യു,സൈതലവി കാമ്പ്രത്ത് ,റഹിം കൊല്ലം,സുനിൽ മുത്താന ,സിബി മണിമല,ജാക്‌സൺ ,ലാൽ കരമന ,ഹുസൈൻ,ഷാനവാസ് ,ദീപു ,അജിത് മാത്യുഎന്നിവർ സംസാരിച്ചു.ഷൈജു കല്ലും കൂടത്തിൽ സ്വാഗതവും സിദ്ധിക്ക് ഞാറക്കടവത്ത് നന്ദിയും പറഞ്ഞു

You might also like

-