സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി നിർമ്മിക്കുന്നുവെന്ന വത്തിക്കാൻ

0

വത്തിക്കാന്‍: സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി നിർമ്മിക്കുന്നുവെന്ന വാർത്തയ്ക്ക് വിശദീകരണവുമായി വത്തിക്കാൻ. പള്ളി സ്ഥാപിക്കാനായി വത്തിക്കാനും സൗദിയും കരാര്‍ ഒപ്പിട്ടു എന്ന രീതിയിലായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ വാർത്ത തെറ്റാണെന്നു വത്തിക്കാൻ അറിയിച്ചതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്‍റെ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പു വച്ചത് എന്നാണ് വാര്‍ത്ത വന്നത്.

You might also like

-