സ്വന്തം പിതാവ് മാനഭാഗപെടുത്തിയതിൽ മനംനൊന്ത് 13കാരി തൂങ്ങിമരിച്ചു

0

ച​ന്പാ​ര​ൻ (ബിഹാർ ): പി​താ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​ന​സി​ക​നി​ല ത​ക​ർ​ന്ന പ​തി​മൂ​ന്നു​കാ​രി ജീ​വ​നൊ​ടു​ക്കി. കേ​സി​ൽ മുപ്പതുവയസ്സുള്ള പിതാവിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​റി​ലെ ഗയ ജില്ലയിൽ വെ​സ്റ്റ് ച​ന്പാ​ര​ൻ ജി​ല്ല​യി​ലാ​ണു സം​ഭ​വം.

മൻഹ യൂലിയ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ തൂങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പിതാവ് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മുൻപ് നാമത്തിൽ നാട്ടുകൂട്ടം ചേർന്നിരുന്നു ​ഈ യോഗത്തിൽ പെൺകുട്ടിയെയും പിതാവിനെയും വിളിച്ചുവരുത്തി തെളിവെടുക്കുകയും ഗ്രാമത്തിലെ മുതിർന്നവർ അടക്കം കുട്ടിയെ കളിയാക്കിയതായും . ആ​രോ​പി​ത​നാ​യ പി​താ​വി​നെ യോ​ഗ​ത്തി​ൽ താ​ക്കീ​ത് ചെയ്തതായും പോലീസ് പറഞ്ഞു .
യോ​ഗ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ പെ​ണ്‍​കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഒ​രു ത​വ​ണ ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ തി​രി​കെ​യെ​ത്തി​ച്ചു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.അമ്മയുടെ മൊഴിപ്രകാരം മൻഹ യൂലിയ പോലീസ് കേസ്സെടുത്തു പരാതിയെ അറസ്റ്റ് ചെയ്തതായി മൻഹ യൂലിയ പോലീസ് സുപ്രീണ്ടെന്റ് ജയന്റ്കന്ത് ഇന്ത്യാവിഷൻ മീഡിയയോടേ പറഞ്ഞു

You might also like

-