സുഗതന്‍റെ ആത്മഹത്യ പ്രതികൾക്ക് എഐവൈഎഫ് സ്വീകരണം നല്‍കി.

0

കൊല്ലം: പ്രവാസി മലയാളി സുഗതന്‍റെ ആത്മഹത്യയില്‍ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം 3 പേര്‍ക്കാണ് സ്വീകരണം.
എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് ഉടമ സുഗതന്‍ ജീവനൊടുക്കിയത്.

You might also like

-