സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നു :പിണറായി

ഫെഡറിലസത്തിന് വിരുദ്ധമായ നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും പിണറായി

0

ഡൽഹി : കേന്ദ്രം വേണ്ടത്ര പിന്തുണ സംസ്ഥാനത്തിന് നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്തുണ ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും കേന്ദ്രത്തിന് അടുത്ത് നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ല.  അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ പലവട്ടം കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല. ഒരു മുഖ്യമന്ത്രിയെ കാണാനാകില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നത് ശരിയല്ല. ഇത്തരമൊരു സംഭവം രാജ്യ ചരിത്രത്തില്‍ ആദ്യമാണ്. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ വികസനേട്ടങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

You might also like

-