ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രി​ൽ ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാരും

0

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രി​ൽ ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ര​ണ്ടാം സ്ഥാ​നം. ബ്രി​ട്ട​നി​ലെ ധ​നി​ക​രു​ടെ വാ​ർ​ഷി​ക പ​ട്ടി​ക​യി​ലാ​ണ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​ത്. കെ​മി​ക്ക​ൽ സം​രം​ഭ​ക​നാ​യ ജിം ​റാ​റ്റ്ക്ലി​ഫാ​ണ് ഒ​ന്നാ​മ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 17-ാം സ്ഥാ​ന​ത്താ​യി​രു​ന്നു റാ​റ്റ്ക്ലി​ഫ്.
സ​ൺ​ഡേ ടൈം​സ് റി​ച്ച് ലി​സ്റ്റി​ൽ ശ്രീ​ച​ന്ദ് ഹി​ന്ദു​ജ, ഗോ​പി​ച​ന്ദ് ഹി​ന്ദു​ജ എ​ന്നി​വ​ർ​ക്ക് 2064 കോ​ടി പൗ​ണ്ടാ​ണ്( ഏ​ക​ദേ​ശം 1,65,000 കോ​ടി രൂ​പ) ആ​സ്തി. അ​തേ​സ​മ​യം, റാ​റ്റ്ക്ലി​ഫി​ന് 2105 കോ​ടി പൗ​ണ്ട്( ഏ​ക​ദേ​ശം 1,68,000 കോ​ടി രൂ​പ) ഉ​ണ്ട്. വ്യ​വ​സാ​യി​യും മാ​ധ്യ​മ ഉ​ട​മ​യു​മാ​യ സ​ർ ലെ​ൻ ബ്ലാ​വ​റ്റ്നി​ക് 1526 കോ​ടി പൗ​ണ്ടു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെത്തി.

യു​കെ​യി​ലെ 1000 ധ​നി​ക​രു​ടെ ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ​വം​ശ​ജ​രാ​യ 47 പേ​രു​ണ്ട്. ഉ​രു​ക്കു വ്യ​വ​സാ​യി ല​ക്ഷ്മി മി​ത്ത​ൽ 1466 കോ​ടി പൗ​ണ്ടു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്.

You might also like

-