ശബരി തീർത്ഥാടനത്തിനിടെ ബാലികക്ക് പീഡനം ഗുരുസ്വാമി അറസ്റ്റിൽ

0

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ രാജനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 17ന് പമ്പയ്ക്കും വടശേരിക്കരയ്ക്കും ഇടയിലാണ് സംഭവം നടന്നത്.

പെണ്‍കുട്ടി അടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനത്തിനുള്ളിലാണ് പീഡനം നടന്നത്.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടര്‍ന്ന് പമ്പ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഈ സംഘത്തിന്റെ നേതാവായിരുന്നു അറസ്റ്റിലായ രാജന്‍. സംഘത്തിലെ മറ്റുള്ളവര്‍ ഉറങ്ങിയ സമയത്താണ് ഇയാള്‍ പീഡനം നടത്തിയത്.

You might also like

-