ലിഗയുടെ കൊലപാതകം 3 പേർ പിടിയിൽ

0

തിരുവന്തപുരം :വിദേശവനിത ലിഗ കൊല്ലപ്പെട്ട കേസിൽ മൂന്നു പേരെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇവരുടെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രാസപരിശോധനാ ഫലം കൂടി വന്ന ശേഷം മാത്രമേ കേസിൽ അറസ്റ്റ് ഉണ്ടാവുകയുള്ളൂ. പനത്തുറയാറിൽ മുങ്ങൽ വിദഗ്ദ്ധരെ ഉപയോഗിച്ച് പോലീസ് ഇന്ന് പരിശോധന നടത്തി.

കോവളത്ത് എത്തിയ ലിഗയോട് മൂന്ന് പേർ സംസാരിക്കുന്നത് കണ്ടെന്നാണ് സാക്ഷികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. റിസോർട്ടിന് വേണ്ടി ക്യാൻവാസ് ചെയ്തു എന്നാണ് കസ്റ്റഡിയിൽ ആയവരുടെ മൊഴി. എന്നാൽ ഈ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇവർ മൂന്നു പേരും കണ്ടൽക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി പൊലീസിന് സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള മൂന്ന് പേരെ നാല് ദിവസങ്ങൾക്കു മുൻപും പോലീസ് ചോദ്യം ചെയ്തിരുന്നു.

എന്നാൽ അന്ന് ലിഗയെ കണ്ടിട്ടില്ല എന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്. ഇതേസമയം സംഭവം കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചതോടെ വ്യാപക പരിശോധന പോലീസ് നടത്തുകയാണ്. വിഴിഞ്ഞം സി. ഐ.  കെ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ലെൻസുപയോഗിച്ചും കണ്ടൽക്കാട്ടിൽ പരിശോധന നടത്തി. സംശയാസ്പദമായി ലഭിച്ച വസ്തുക്കൾ ഫോറൻസിക് സംഘത്തിന് കൈമാറും.

You might also like

-