റമദാൻ കിറ്റ് വിതരണം മറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.

0

P M F സൗദി നാഷണൽ കമ്മിറ്റി യൂണിറ്റുകൾക്കയച്ച അഭ്യർത്ഥന പ്രകാരം ആദ്യ റമദാൻ കിറ്റ് വിതരണം മറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. 11- 05 – 2018 വെള്ളിയാഴ്ച്ച രാവിലെ 8 മണിയോടെ റമദാൻ കിറ്റ് വിതരണം ആരംഭിച്ചു. മറാത്തിന്റെ പ്രാന്തപ്രദേശങ്ങളിലും മറ്റു കൃഷിതോട്ടങ്ങളിലും പണിയെടുക്കുന്ന പാവപ്പെട്ട തെഴിലാളികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. പല രാജ്യക്കാരും ഇതിൽ ഉൽപ്പെടും.

ഈ ഒരു സംരഭത്തിൽ നാഷണൽ കോഡിനേറ്റർ സ്റ്റീഫൻ ജോസഫ് PMF മറാത്ത് പ്രസിഡന്റ് ഷാജി പാലോട്, കോഡിനേറ്റർ വിനോദ് കുമാർ, സെക്രട്ടറി സ്റ്റാലിൻ എബ്രാഹം , അബ്ദുൽമജീദ് ,പ്രസാദ് , ജെയ്സൺ കാലടി, പത്മകുമാർ, അബുബക്കർസിദ്ദിക്ക്എന്നിവരും പങ്കെടുത്തു ,വരുംദിവങ്ങളിലും ഇതുപോലുളള കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചിട്ടുണ്ട് .കഴിഞ്ഞ റമദാനും മാറാത്ത്‌ യൂണിറ്റിൽ നല്ല രീതിയിൽ കിറ്റ് വിതരണം നടന്നിരുന്നു .
ഇതിനു മുൻകൈയെടുത്ത മാറാത് യൂണിറ്റ് കമ്മിറ്റിക്കും പ്രവർത്തകർക്കും ആശംസകൾ
PMF സൗദി നാഷണൽ കമ്മിറ്റി അറിയിച്ചു.

You might also like

-