യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; യുവതി മരിച്ചു

0

സാന്‍ഫ്രന്‍സിസ്കോയ്ക്കടുത്ത് യൂട്യൂബ് ആസ്ഥാനത്ത് കൈത്തോക്കുപയോഗിച്ച് യുവതി നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശേഷം യുവതി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.

സിലിക്കണ്‍വാലിയിലെ ടെക്ക് കമ്പനി ഉദ്യോഗസ്ഥയായ മുപ്പത്തൊന്‍പതുകാരി നസീം അഘ്ദാമാണ് യൂട്യൂബില്‍ ആക്രമണം നടത്തിയത്. യൂട്യൂബ് തന്‍റെ വീഡിയോകള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതായി ആരോപിച്ചാണ് ഇവര്‍ യൂട്യൂബ് ആസ്ഥാനം ആക്രമിച്ചത്. യൂട്യൂബ് ചാനലില്‍ നിന്നുളള തന്‍റെ വരുമാനത്തില്‍ കുറവ് വരുത്തുന്നതായും തന്നോട് വേര്‍തിരിവ് കാട്ടുന്നതായും നസീം ഫെയ്സ് ബുക്കിലൂടെ ആരോപിച്ചിരുന്നു.

കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തേക്ക് എത്തിയ ഇവര്‍ ലോബിയിലുണ്ടായിരുന്ന യൂട്യൂബ് ജീവനക്കാര്‍ക്ക് നേരെ തന്‍റെ ഒന്‍പത് എം.എം. തോക്കില്‍ നിന്ന് നിറയെഴിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്.

തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനായി യു.എസ്. ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു കൂട്ടക്കൊല കൂടി യു.എസില്‍ നടക്കുന്നത്. ഈയടുത്ത് ഫ്ലേറിഡയിലെ ഹൈസ്കൂളില്‍ നടന്ന ആക്രമണത്തില്‍ 17 പേരാണ് മരിച്ചത്.

You might also like

-