മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കലീ​ലാ മേ​നോ​ൻന്റെ സംസ്കാരം ഇന്ന്

ജ​ൻ​മ​ഭൂ​മി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ലീ​ലാ മേ​നോ​ൻ(86) അ​ന്ത​രി​ച്ചു.

0

 

കൊ​ച്ചി: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും ജ​ൻ​മ​ഭൂ​മി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ലീ​ലാ മേ​നോ​ൻ(86) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സി​ഗ്നേ​ച്ച​ർ ഓ​ൾ​ഡേ​ജ് ഹോ​മി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന്‍റെ ഡ​ൽ​ഹി, കൊ​ച്ചി എ​ഡി​ഷ​നു​ക​ളി​ൽ സ​ബ് എ​ഡി​റ്റ​റാ​യും പി​ന്നീ​ട് ബ്യൂ​റോ ചീ​ഫ് ആ​യും പ്ര​വ​ർ​ത്തി​ച്ചു. ഒൗ​ട്ട്ലു​ക്ക്, ദി ​ഹി​ന്ദു, മാ​ധ്യ​മം, മ​ല​യാ​ളം, മു​ത​ലാ​യ​വ​യി​ൽ പം​ക്തി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പ് പോ​സ്റ്റോ​ഫീ​സി​ൽ ക്ലാ​ർ​ക്കാ​യും ടെ​ലി​ഗ്രാ​ഫി​സ്റ്റാ​യും ജോ​ലി നോ​ക്കി. നി​ല​യ്ക്കാ​ത്ത സിം​ഫ​ണി എ​ന്ന പേ​രി​ൽ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ച്ചു.

You might also like

-