മമതയ്ക്ക് തിരിച്ചടി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട 20,000 സീറ്റുകളിലെ ഫലപ്രഖ്യാപനം സുപ്രീം കോടതി തടഞ്ഞു

0

ന്യൂഡൽഹി: തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ അക്രമമാർഗ്ഗത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള തൃണമൂലിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. ടിഎംസി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട 20000 സീറ്റുകളിലെ ഫലപ്രഖ്യാപനം സുപ്രീം കോടതി തടഞ്ഞു. എതിർ സ്ഥാനാർത്ഥികളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്നും അക്രമമാർഗ്ഗത്തിലൂടെ പിന്തിരിപ്പിച്ചാണ് തൃണമൂൽ കോൺഗ്രസ്സ് 20000 ത്തോളം സീറ്റുകളിൽ ഏകപക്ഷീയമായ വിജയം നേടിയതെന്ന് പരാതി ഉയർന്നിരുന്നു.

അക്രമമാർഗ്ഗങ്ങളിലൂടെ തെരെഞ്ഞെടുക്കപ്പെടാനുള്ള അവകാശത്തിന്മേൽ കടന്നു കയറ്റം നടത്തുന്ന തൃണമൂൽ കോൺഗ്രസ്സിന്റെയും മമത ബാനർജിയുടെയും നിലപാടുകൾക്കെതിരെയാണ് പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന വിധി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ബിജെപി ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ഥാനാർത്ഥികൾ പരാതി നൽകിയിരുന്നു. ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്ന 20000 ത്തോളം മണ്ഡലങ്ങളിലാണ് തൃണമൂൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാപകമായ ആക്രമണമാണ് തൃണമൂൽ കോൺഗ്രസ്സ് നടത്തിയത്. പശ്ചിമ ബംഗാളിലെ തെരെഞ്ഞെടുപ്പ് രംഗം വഷളായതോടെ കേന്ദ്ര സർക്കാരും വിഷയത്തിൽ ഇടപെട്ടിരുന്നു. അക്രമ സംഭവങ്ങൾ സംബന്ധിച്ച് കേന്ദ്രം പശ്ചിമബംഗാൾ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

You might also like

-