ഭരണചക്രം തിരിക്കാൻ സിവിൽ സർവീസ് വിളിക്കുന്നു

0

രാജ്യത്തെ ഏറ്റവും ഗ്ലാമറസ് ജോബായ സിവിൽ സർവിസീലേക്ക് യുവജനതയെ യു.പി.എസ്.സി ക്ഷണിക്കുന്നു.24 സർവീസുകളിലായി 782 ഒഴിവുകളാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് ആറാണ്. ജൂൺ മൂന്നിനാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. 21 വയസ്സു കഴിഞ്ഞ ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോറം വെബ്സൈറ്റിൽ ലഭിക്കും. 100 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷിക്കേണ്ട വെബ്സൈറ്റ് വിലാസം www.upsconline.nic.in

You might also like

-