ബൈക്കിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു

0

തിരുവനന്തപുരം നെടുമങ്ങാട്ട് കെ എസ് ആർ ടി സി  ഡ്രൈവറെ ബസ് തടഞ്ഞു നിർത്തി യുവാവ് ക്രൂരമായി മർദ്ദിച്ചു.  ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

 മർദ്ദനനത്തിൽ പരിക്കേറ്റ നെടുമങ്ങാട് ഡിപ്പോയിലെ  ഡ്രൈവർ ഹാഷിമിനെ ജില്ലാ ആശുപത്രിയിൽ പ്രവോശിപ്പിച്ചു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

വൈകുന്നേരം നാല് മണിയോടെ നെടുമങ്ങാട് ആന്നാട് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. വിതുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആർ ആർ ഇ 507 എന്ന കെ എസ് ആർ ടി സി ബസ്  ബൈക്കിൽ പോകുകയായിരുന്ന യുവാവിന്  സൈഡ് നൽകിയില്ലന്ന് ആരോപിച്ചായിരുന്നു ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ഡോർ തുറന്ന് ക്രൂരമായി മർദ്ദിച്ചത്‌.

മർദ്ദിച്ചതിന് ശേഷം യുവാവ് KL.21.C 9689 എന്ന  ബൈക്കിൽ കടന്നുകളഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ നെടുമങ്ങാട് ഡിപ്പോയിലെ  ഡ്രൈവർ ഹാഷിമിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവോശിപ്പിച്ചു.

ഹൃദയസംബന്ധമായ ശസ്ത്രക്രിയ ക‍ഴിഞ്ഞയാളാണ് ഹാഷിം അതിനാൽ നെഞ്ചിനേറ്റ മർദ്ദനം സാരമാണ്. സംഭവം നടന്നയുടനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടുെണ്ടന്നും ഉടൻ തന്നെ പ്രതിയെ പിടികൂടിമെന്നും പൊലീസ് പറഞ്ഞു.

You might also like

-