ബില്‍കോസ്ബിക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ

കോമേഡിയന്‍ ബില്‍ കോസ്ബിയെ(81) 3 മുതല്‍ 10 വര്‍ഷം വരെ ജയിലിടയ്ക്കാന്‍ നോറിസ് ടൗണ്‍ ജഡ്ജി സ്റ്റീവന്‍ ഒ നീല്‍ വിധിച്ചു. വിധിക്കുശേഷം കൈകളില്‍ വിലങ്ങു വെച്ചും, അരയില്‍ ചങ്ങലയിട്ടുമാണ് കോസ്ബിയെ പുറത്തേക്കാനയിച്ചത്.

0

പെന്‍സില്‍വാനിയ: ടെംബിള്‍ യൂണിവേഴ്‌സിറ്റി മുന്‍ ജീവനക്കാരിയായിരുന്ന ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ മയക്കുമരുന്ന് നല്‍കി ലൈംഗീകമായി പീഡിപ്പിച്ച കേസ്സില്‍ സുപ്രസിദ്ധ കോമേഡിയന്‍ ബില്‍ കോസ്ബിയെ(81) 3 മുതല്‍ 10 വര്‍ഷം വരെ ജയിലിടയ്ക്കാന്‍ നോറിസ് ടൗണ്‍ ജഡ്ജി സ്റ്റീവന്‍ ഒ നീല്‍ വിധിച്ചു. വിധിക്കുശേഷം കൈകളില്‍ വിലങ്ങു വെച്ചും, അരയില്‍ ചങ്ങലയിട്ടുമാണ് കോസ്ബിയെ പുറത്തേക്കാനയിച്ചത്.

രണ്ടു ദിവസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവില്‍ സെപ്റ്റംബര്‍ 25 ചൊവ്വാഴ്ച്ചയാണ് എണ്‍പത്തി ഒന്നുകാരനായ കോസ്ബിയെ ജയിലിലടയ്ക്കാന്‍ ജഡജി ഉത്തരവിട്ടത്. Sexual Violent Predator (സെക്കഷ്വലി വയലന്റ് പ്രിഡേറ്റര്‍) എന്ന വിഭാഗത്തില്‍ കോസ്ബിയെ ഉള്‍പ്പെടുത്തുന്നുവെന്നും വിധിയില്‍ ചൂണ്ടികാട്ടി.മോണ്ട് ഗോമരി കൗണ്ടി കറക്ഷന്‍ ഫെസിലിറ്റിയില്‍ നിന്നും ചൊവ്വാഴ്ച രാത്രി ഫിനിക്‌സ് സ്റ്റേറ്റ് കറക്ഷന്‍ ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് കോസബിയെ മാറ്റുമെന്ന് മോണ്ട് ഗോമറി കൗണ്ടി സ്‌പോക്ക്‌സ്‌പേഴ്‌സണ്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മാസം കോസബി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു.പ്രായം കണക്കിലെടുത്ത് ഹൗസ് അറസ്റ്റ് വിധിക്കണമെന്ന് ഡിഫന്‍സ് അറ്റോര്‍ണിയുടെ വാദം കോടതി നിരാകരിച്ചു. 30 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ട കേസ്സില്‍ 5 മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

1961 മുതല്‍ അമേരിക്കന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഹരമായിരുന്ന കോസബി 2010 ല്‍ ലൈംഗീക പീഡന കേസ്സില്‍ പിടിക്കപ്പെടുകയായിരുന്നു. കൊമേഡിയന്‍, നടന്‍, ഗായകന്‍, തുടങ്ങിയ നിലയില്‍ പ്രസിദ്ധനായിരുന്ന കോസബിക്കെതിരെ ലൈംഗീക ആരോപണങ്ങളുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

You might also like

-