പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

0

വര്‍ക്കല: പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. വര്‍ക്കല മടവൂര്‍ ഇടപ്പാറയിലെ പാറമടയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

ഷഹാന, ഷൈന, ഷുഹൈബ എന്നീ പെണ്‍കുട്ടികളാണ് പാറമടയില്‍ കുളിക്കാനിറങ്ങിയത്. എന്നാല്‍ ഇവരില്‍ ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ മരിച്ചിരുന്നു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

You might also like

-