നാവ്‌നക്കാൻ ജലം തുള്ളിപോലുമില്ല അതിർത്തിയിൽ സൈന്യം വലയുന്നു

0

ഡൽഹി   :    പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ബി.എസ്.എഫ് ജവാന്മാർ കുടിവെള്ളത്തിനായി പോരാട്ടം നടത്തുന്നു. കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് പ്രദേശത്തെ സൈനികരെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബാര്‍മെറിലെ 66 ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലുള്ള പൈപ്പ് കണക്ഷനുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വെള്ളമെത്തുന്നത്. ടാങ്കറുകളിലൂടെ വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് പിന്നീടുള്ള ആശ്രയം. ബിഎസ് എഫ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
“പല പോസ്റ്റുകളിലും കുടിവെള്ള പ്രശ്നമുണ്ട്. ഈ മേഖലയിൽ ഇത് അസാധാരണമല്ല. ഈ പ്രദേശങ്ങളിൽ പല ഗ്രാമങ്ങളും ഒരേ സാഹചര്യത്തെ നേരിടുന്നു.ജലവിതരണ വകുപ്പിന്റെ ശ്രധിയിൽ ഈ പ്രതിസന്ധി ഞങ്ങൾ നൽകിയിട്ടുണ്ട്. അവർ ഉടൻ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ”, ബി.എസ്.എഫ് ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറൽ ശ്യാം കപൂർ പറയുന്നു.
“ബാര്‍മെറില്‍ മാത്രമല്ല ജയ്‌സാല്‍മര്‍, ബിക്കാനീർ എന്നിവിടങ്ങളിലെ ഔട്ട്‌പോസ്റ്റുകളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. എല്ലാ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റുകളിലും കുടിവെള്ളം പൈപ്പുകളില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. ഈ പ്രശ്നപരിഹാരത്തിനായി ഞങ്ങൾ സംസ്ഥാന സർക്കാരിനോടും കേന്ദ്ര ഗവൺമെൻറ് ഏജൻസികളോടും വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ എല്ലാ അതിർത്തികളിലും ഞങ്ങൾക്ക് കുടിവെള്ളം എത്തിക്കാനാകും”, രവി ഗാന്ധി, ബി.എസ്.എഫ് ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറൽ അറിയിച്ചു.

നാല് വർഷങ്ങൾക്ക് മുൻപ്, ബിഎസ്എഫ് പോസ്റ്റുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി സൈന്യം നിർദേശം സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടികൾ എടുത്തിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഈ പ്രശ്നത്തെക്കുറിച്ച് ബോധവാനായിരുന്നതായും ബിഎസ്എഫ് അധികൃതർ

You might also like

-