ആൻഡ്രോയിഡ് പി; പ്രിവ്യു പതിപ്പ് ഉടനെത്തും

0

കാലിഫോർണിയ: ആൻഡ്രോയിഡ് സ്മാർട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ അടുത്ത പതിപ്പ് ആൻഡ്രോയിഡ് പി യുടെ ആദ്യ ഡെവലപ്പർ പ്രിവ്യു ഈ മാസം അവതരിപ്പിക്കും. ഇവാൻ ബ്ലാസ് എന്ന പ്രശസ്ത ലീക്കർ ആണ് വിവരം പുറത്തു വിട്ടത്.
മാർച്ച് പകുതിയോടെ ഗൂഗിൾ ആൻഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാൻ ബ്ലാസ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിലാണ് ആൻഡ്രോയിഡ് ഒ പതിപ്പിന്‍റെ ഡവലപ്പർ പ്രിവ്യു പുറത്തു വിട്ടത്.

ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകൽപനയാവും പുതിയ ആൻഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. ബാറ്ററിലൈഫ് കുറയ്ക്കാതെയുള്ള ആപ്ലിക്കേഷൻ പ്രവർത്തനത്തിന് പ്രധാന്യം നൽകുകയാണ് പി യുലൂടെ ഗൂഗിളിന്‍റെ ലക്ഷ്യം.

മധുര പലഹാരങ്ങളുടെ (മിഠായി) പേരിൽ തുടങ്ങുന്ന ആൻഡ്രോയ്ഡ് വേർഷനുകളിൽ പി, പൈ( ഒരിനം അട) എന്ന പേരിലായിരിക്കും അറിയപ്പെടുക. പംകിൻ പൈ, പെകാൻ പൈ, പ്ലം പൈ എന്നീ പേരുകളാണ് പ്രധാന പട്ടികയിലുള്ളത്. പൈഥഗോറസ് സിദ്ധാന്തത്തിന്‍റെ സ്മരണാർത്ഥം പൈ ദിനമായ മാർച്ച് 14 ന് ആൻഡ്രോയ്ഡ് പി ഡെവലപ്പർ പ്രിവ്യു പുറത്തിറക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
പുതിയ ആന്‍ഡ്രോയിഡിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഐഒഎസ് പതിപ്പുകളെ മറികടക്കാനുള്ള ശ്രമമായിരിക്കും അതെന്ന് ഉറപ്പിക്കാം .

You might also like

-