തൂ​ത്തു​ക്കു​ടി സം​ഘ​ർ​ഷംപോലീസിനെതിരെ ബോം​ബെറിഞ്ഞ പ്രതിയെത്തേടി ത​മി​ഴ്നാ​ട് പോ​ലീ​സ് ആ​ലു​വ​യിൽ

തൂ​ത്തു​ക്കു​ടി എ​സ്ഐ അ​ട​ക്കം നാ​ലം​ഗ​ ത​മി​ഴ്നാ​ട് സം​ഘം ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ട​യ​പ്പു​റ​ത്തെ ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പ്രതി ര​ക്ഷ​പ്പെ​ട്ടു.

0

ആ​ലു​വ: സ്റ്റെർലൈറ്റ് ക​ന്പ​നി​ക്കെ​തി​രേ തു​ത്തൂ​ക്കു​ടി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ ബോം​ബെറിഞ്ഞ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളെ തേ​ടി ത​മി​ഴ്നാ​ട് പോ​ലീ​സ് ആ​ലു​വ​യി​ലെ​ത്തി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ വേ​ൽ​രാ​ജ് എ​ന്നയാ​ൾ ആ​ലു​വ​യ്ക്ക​ടു​ത്ത് എ​ട​യ​പ്പു​റം ഭാ​ഗ​ത്തു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ട് പോ​ലീ​സ് എ​ത്തി​യ​ത്.

തൂ​ത്തു​ക്കു​ടി എ​സ്ഐ അ​ട​ക്കം നാ​ലം​ഗ​ ത​മി​ഴ്നാ​ട് സം​ഘം ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ട​യ​പ്പു​റ​ത്തെ ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പ്രതി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വേ​ൽ​രാ​ജ് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നാ​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് പിന്നാലെ പോയി.

തൂ​ത്തു​ക്കു​ടിയിലുണ്ടായ സംഘർഷത്തിലും വെടിവയ്പ്പിലും നിരവധി പേർ മരിച്ചിരുന്നു. അ​ക്ര​മ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കും പരിക്കേറ്റിരുന്നു. വേ​ൽ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ ബോം​ബേ​റി​ൽ‌ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​ പോ​ലീ​സു​കാ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ‌ വേ​ൽ​രാ​ജി​ന്‍റെ പ​ങ്കു തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു.

You might also like

-